വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന സംഘം പിടിയില്‍

ഇടുക്കി : കേരളത്തിലേക്ക്‌ കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍മ്മിച്ച നല്‍കിയ സംഘം പിടിയലായി. കമ്പം നോര്‍ത്ത്‌ സ്വദേശി വിജയകുമാര്‍, തേവാരം പന്നെപ്പുറം സ്വദേശി വേല്‍മുരുകന്‍ എന്നിവരെ കമ്പം മെട്ട്‌ പോലീസ്‌ അറസ്റ്റ് ചെയ്‌തു.വ്യാജ സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും അറസ്റ്റിലായി. ഉത്തമപാളയം സ്വദേശികളായ സതീഷ്‌ കുമാര്‍, മുരുകന്‍ എന്നിവരെയാണ്‌ പടികൂടിയത്‌. തമിഴ്‌നാട്‌ -കേരള അതിര്‍ത്തിയായ കമ്പംമേട്‌ ചെക്ക്‌ പോസ്‌റ്റിലാണ്‌ സംഭവം.

കമ്പം മേട്‌ ചെക്കപോസ്‌റ്റ്‌ വഴി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്‌ ആളുകള്‍ കടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ നാലുപേര്‍ അറസ്‌റ്റിലായത്‌. തമിഴ്‌നാട്‌ ആരോഗ്യ വകുപ്പിന്‍റെ ആപ്പ്‌ ഉപയോഗിച്ച്‌ ഓരോ പാസും കൃത്യമായി പരിശോധിക്കുകയായിരുന്നു. ആപ്പില്‍ വിവരങ്ങള്‍ ലഭ്യമല്ലാത്ത സര്‍ട്ടിഫിക്കറ്റുമായെത്തിയ രണ്ടുപേരെ കമ്പംമെട്ട് പോലീസ്‌ കയ്യോടെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. തുടര്‍ന്ന്‌ ഇവരെ ചോദ്യം ചെയ്‌തതോടെയാണ്‌ കമ്പം തേവാരം മേഖലകളില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നവരെക്കുറിച്ച വിവരം ലഭിച്ചത്‌. സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും ഫോണും പിടിച്ചെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →