റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലിശേരിയില്‍ മധ്യവയസ്‌ക കിണറ്റില്‍ വീണ്‌ മരിച്ചനിലയില്‍

July 24, 2021 - 7:50 am

പാലക്കാട്‌ : ചാലിശേരിയില്‍ മധ്യവയസ്‌കയെ കിണറ്റില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശേരി കുവുക്കോട്‌ തെക്കേക്കര ചോഴിയാട്ടില്‍ വീട്ടില്‍ മാളു എന്ന തങ്കമണി(65) ആണ്‌ മരിച്ചത്‌. 23.7.2021 വെളളിയാഴ്‌ച വൈകിട്ട്‌ നാലുമണിയോടെയാണ്‌ തങ്കമണിയെ കാണാതായത്‌. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ അയല്‍വക്കത്തെ പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി ഏഴുമണിയോടെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മൃതദേഹം പുറത്തെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *