പട്ടയഭൂമിയിലെ മരംമുറി : സിബിഐ അന്വേഷണം വേണ്ടെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി : പട്ടയഭൂമിയിലെ മരംമുറിയില്‍ സിബിഐ അന്വേഷണം വേണ്ടെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. . 14 കോടിയിലധികം രൂപയുടെ മരങ്ങളാണ്‌ മറിച്ചുമാറ്റിത്‌. ഇതില്‍ 9 കോടിയുടെ മരങ്ങള്‍ വീണ്ടെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. രേഖകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം മരംമുറി സംബന്ധിച്ച ഫയലുകള്‍ വിവരാവകാശം വഴി നല്‍കിയതിന്‌ പിന്നാലെ സര്‍ക്കാര്‍ പിന്‍വലിച്ച ഗുഡ്‌സര്‍വീസ്‌ എന്‍ട്രി തിരികെ നല്‍കണമെന്ന്‌ റവന്യൂ വകുപ്പിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി പറഞ്ഞു. ചട്ടം ലംഘിച്ചാണ്‌ ഗുഡ് സര്‍വീസ്‌ എന്‍ട്രി പിന്‍വലിച്ചതെന്നാണ്‌ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയില്‍ ശാലിനി പറയുന്നത്‌. പരാതി ചീഫ്‌ സെക്രട്ടറി പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം