തിരുവനന്തപുരം: കോവിഡ് 19 സംസ്ഥാന തലത്തില്‍ സൃഷ്ടിച്ച അനശ്ചിതാവസ്ഥയില്‍ നിന്നുള്ള മോചനത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും 6 ദിവസത്തെ ശമ്പളം അഞ്ചു മാസമായി പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. കഴിഞ്ഞ ആഴ്ചയിലെ മന്ത്രിയഭായോഗത്തില്‍ തീരുമാനം അംഗീകരിച്ചിരുന്നെങ്കിലും ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. നിയമ പരിരക്ഷ ഇല്ലന്നു കാണിച്ചായിരുന്നു ഹൈകോടതിയുടെ സ്‌റ്റേ. സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ നിയമപരിരക്ഷ കൊണ്ടുവരാനാണ് ഗവര്‍ണര്‍ ഇന്ന് ഒപ്പുവെച്ചത്.
ഇതോടൊപ്പം തദ്ദേശ ഭരണ വാര്‍ഡ് വിഭജനത്തിനുള്ള നിയമ ഭേദഗതി റദ്ദാക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സും ഗവര്‍ണറുടെ അംഗീകാരം നേടി. നേരത്തെ പുതിയ വാര്‍ഡുകള്‍ രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവണര്‍ അംഗീകരിച്ചിരുന്നില്ല.ശമ്പള ഓർഡിനന്‍സ് പ്രകാരം സംസ്ഥാന സര്‍ക്കാരിന് 5 മാസത്തേക്ക് 25% വരെ ശമ്പളം പിടിക്കാന്‍ അധികാരം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ 6 ദിവസത്തെ ശമ്പളം 5 മാസമായി മാത്രമേ പിടിക്കൂ.

