ഒളിമ്പിക്സ് ഉദ്ഘാടനം നിര്‍വഹിക്കുക ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ

ടോക്കിയോ: ഇത്തവണത്തെ ഒളിമ്പിക്സ് ഉദ്ഘാടനം നിര്‍വഹിക്കുക ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോയായിരിക്കുമെന്നു റിപ്പോര്‍ട്ട്. അറുപത്തൊന്നുകാരനായ ചക്രവര്‍ത്തി ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുമെന്നു പ്രാദേശിക മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റേഡിയത്തില്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഔദ്യോഗിക ചടങ്ങുകളില്‍ ചക്രവര്‍ത്തിക്കൊപ്പം ഭാഗഭാക്കാകുന്ന പത്നി മസാകോ പക്ഷേ, ഉദ്ഘാടനത്തിനുണ്ടാകില്ല.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തോളം വി.ഐ.പികള്‍ക്കു മാത്രമാണ് ഉദ്ഘാടനത്തിനു പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാജ്യാന്തര ഒളിമ്പിക്സ് സമിതി (ഐ.ഒ.സി) ഭാരവാഹികളെ കൊട്ടാരത്തിലേക്കു നരുഹിതോ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാഷ് ഉള്‍പ്പെടെയുള്ളവര്‍ കൊട്ടാരത്തിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →