കൊടിക്കുന്നില്‍ വിപ്പ്, അധിര്‍ ലോക്സഭ മേധാവി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. രാജ്യസഭയിലെയും ലോക്സഭയിലെയും കമ്മിറ്റി മേധാവികളെയും അവരുടെ കീഴിലുള്ള സമിതികളുടെയും ശ്രേണീക്രമവും പുതുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്.

പുതുക്കിയ നിര്‍ദേശമനുസരിച്ച് അധിര്‍ രന്‍ജന്‍ ചൗധരിയാണ് ലോക്സഭയിലെ കോണ്‍ഗ്രസ് മേധാവി. ഗൗരവ് ഗൊഗോയ് അദ്ദേഹത്തിന്റെ ഉപനേതാവായി പ്രവര്‍ത്തിക്കും. കൊടിക്കുന്നില്‍ സുരേഷ് ചീഫ് വിപ്പ്. രവ്നീത് സിങ് ബിട്ടു, മാണിക്യം ടാഗോര്‍ എന്നിവരാണ് വിപ്പിന്റെ പദവിയുള്ളവര്‍. മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരും സമിതിയിലുണ്ട്.

മല്ലികാര്‍ജുന്‍ കാര്‍ഗെയാണ് രാജ്യസഭയിലെ കോണ്‍ഗ്രസ് മേധാവി. ആനന്ദ് ശര്‍മയാണ് ഉപമേധാവി. ജയ്റാം രമേശ് ചീഫ് വിപ്പ്, അംബികാ സോണി, പി ചിദംബരം, ദ്വിഗ് വിജയസിങ്, കെ സി വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങള്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ മുന്നോടിയായാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →