തിരുവനന്തപുരം: അര്‍ഹരായ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ കൊവിഡ് 19-ന്റെ ഭാഗമായി വിതരണം ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അപേക്ഷിച്ചാല്‍ 24 മണിക്കൂറില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
അക്ഷയ വഴി അപേക്ഷ നൽകാവുന്നതാണ്. നൽകുന്ന അപേക്ഷയിൽ ആധാറിനെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രദേശവാസി ആണെന്ന് തെളിയിക്കുന്നതിന് സ്ഥലം പഞ്ചായത്ത് മെമ്പറുടെയോ കൗൺസിലറുടെയോ സത്യവാങ്ങ്മൂലം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തണം.
രേഖകളുടെ ആധികാരികത സംബന്ധിച്ച് പൂര്‍ണ ഉത്തരവാദിത്വം അപേക്ഷകന് ആയിരിക്കും. തെറ്റായ വിവരം നല്കിയാല് ശിക്ഷ നടപടിക്ക് വിധേയനാകും. സത്യവാങ്ങ്മൂലം അപേക്ഷകരില്‍ നിന്ന് വാങ്ങും.

