വിലയും അളവും അറിയാം, ഭാരവും കുറയും: സ്മാര്‍ട്ടാവാന്‍ പാചകവാതക സിലിണ്ടര്‍

മുംബൈ: പാചകവാതകത്തിന്റെ വില, എത്ര അളവ് പാചകവാതകം ഉപയോഗിച്ചു, സിലിണ്ടറില്‍ അവശേഷിക്കുന്നതെത്ര തുടങ്ങിയ വിവരങ്ങള്‍ ഉള്‍കൊള്ളുന്നതും ഭാരംകുറഞ്ഞതുമായി സ്മാര്‍ട്ടാവാന്‍ പാചകവാതക സിലിണ്ടര്‍. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് പുതിയ സ്മാര്‍ട്ട് സിലിണ്ടര്‍ അവതരിപ്പിക്കുന്നത്.കോമ്പോസിറ്റ് സിലിണ്ടര്‍എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് സിലിണ്ടര്‍ നിലവില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ കുറ്റികളേക്കാള്‍ സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെടുന്നു.പാചകവാതകത്തിന്റെ വില, എത്ര അളവ് പാചകവാതകം ഉപയോഗിച്ചു, സിലിണ്ടറില്‍ അവശേഷിക്കുന്നതെത്ര തുടങ്ങിയ വിവരങ്ങള്‍ സിലിണ്ടര്‍ നോക്കി അറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സുതാര്യമായ പുറംചട്ടയായതിനാല്‍ അകത്തുള്ള ദ്രവീകൃത വാതകത്തിന്റെ അളവ് പുറത്തുനിന്നു നോക്കിയാല്‍ത്തന്നെ അറിയാനാകും. ഇപ്പോഴുള്ള സിലിണ്ടറുകളുടെ പകുതി ഭാരം മാത്രമേ സ്മാര്‍ട്ട് സിലിണ്ടറുകള്‍ക്ക് ഉണ്ടാകൂവെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തില്‍ ഡല്‍ഹി, ഗുഡ്ഗാവ്, ഹൈദരാബാദ്, ഫരീദാബാദ്, ലുധിയാന എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് സിലിണ്ടര്‍ ലഭ്യമാകും.5 കിലോ, 10 കിലോ വിഭാഗങ്ങളിലായിരിക്കും സിലിണ്ടറുകള്‍ ലഭിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →