റഹ്മാന്റെ മാതാവ് സാവിത്രി റഹ്മാൻ അന്തരിച്ചു

മലപ്പുറം : നടൻ റഹ്മാന്റെ ഉമ്മയും ചന്തക്കുന്ന് പരേതനായ കുഴിക്കാടൻ അബ്ദുറഹ്മാന്റെ ഭാര്യയുമായ സാവിത്രി (83) ബുധനാഴ്ച പുലർച്ചെ ബംഗളൂരുവിൽ വെച്ച് അന്തരിച്ചു. സ്വദേശമായ നിലമ്പൂരിലേക്ക് മൃതദേഹം കൊണ്ടുവന്നു.

വ്യാഴാഴ്ച രാവിലെ ചന്തക്കുന്ന് ജുമാ മസ്ജിദിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടന്നു. റഹ്മാനെ കൂടാതെ ഷമീം എന്ന മകൾ കൂടിയുണ്ട്. മരുമ്മക്കൾ, മെഹറുന്നീസ റഹ്മാൻ, ഹാരിസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →