മന്ത്രിസഭാ സമിതികള്‍ പുനഃസംഘടിപ്പിച്ചു;രാഷ്ട്രീയകാര്യ സമിതിയില്‍ സ്മൃതി ഇറാനിയും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ വിവിധ മന്ത്രിസഭാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ രാഷ്ട്രീയകാര്യ സമിതിയില്‍ സ്മൃതി ഇറാനി, ഭൂപേന്ദര്‍ യാദവ്, സര്‍ബാനന്ദ് സോനാവാള്‍ എന്നിവരെ ഉള്‍പ്പെടുത്തി.രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍, പ്രഹല്‍ദ് ജോഷി, ഗിരിരാജ് സിങ്, മന്‍സുഖ് മാണ്ഡവ്യ എന്നിവരാണു രാഷ്ട്രീയകാര്യ സമിതിയിലെ മറ്റംഗങ്ങള്‍.പാര്‍ലമെന്ററികാര്യ സമിതിയില്‍ അര്‍ജുന്‍ മുണ്ട, വീരേന്ദ്ര കുമാര്‍, കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍ എന്നിവര്‍ക്ക് ഇടംനല്‍കി.

രാജ്യസുരക്ഷാ വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സുരക്ഷാകാര്യ സമിതിയില്‍ മാറ്റങ്ങളില്ല. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം മന്ത്രിമാരാണ് അംഗങ്ങള്‍. ഈ വകുപ്പുകളില്‍ മാറ്റമില്ലാത്തതിനാല്‍ രാജ്നാഥ് സിങ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍ എന്നിവര്‍ അംഗങ്ങളായി തുടരും.


പ്രധാനമന്ത്രിക്കു പുറമേ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, നരേന്ദ്ര സിങ് തോമര്‍, എസ്. ജയശങ്കര്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരടങ്ങിയതാണു കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി. പാര്‍ലമെന്ററികാര്യ സഹമന്ത്രിമാരായ വി. മുരളീധരനും അര്‍ജുന്‍ രാം മെഘ്വാളും പാര്‍ലമെന്ററികാര്യ സമിതിയിലെ ക്ഷണിതാക്കളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →