റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്തോ പസഫിക് മേഖലയിലെ വ്യാപാര മന്ത്രിമാരുടെ പ്രത്യേക പ്ലീനറി യോഗത്തെ ശ്രീ പിയൂഷ് ഗോയൽ അഭിസംബോധന ചെയ്തു

July 7, 2021 - 9:22 pm

മേഖലയിലെ വികസനം, വ്യാപാരം, പുരോഗതി എന്നിവയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ഇന്തോ പസഫിക് മേഖലയിലെ വ്യാപാര സമൂഹത്തെ വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ ക്ഷണിച്ചു.

ഇന്തോ പസഫിക് മേഖലയിലെ വ്യാപാര മന്ത്രിമാര്‍ ഉള്‍പ്പെട്ട CII യുടെ പ്രത്യേക പ്ലീനറി യോഗത്തില്‍ ഇന്ന്പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ”പുരോഗതി പങ്കു വയ്ക്കലിനായി ഒരു മാര്‍ഗരേഖ വികസിപ്പിക്കല്‍” (”Developing a Road Map for Shared Prosperity’) എന്ന വിഷയത്തിലായിരുന്നു പ്രത്യേക പ്ലീനറി യോഗം.

ആഗോളവല്‍കൃത ലോകത്തിന്റെ പുതിയ സാമ്പത്തിക കേന്ദ്രസ്ഥാനം ആയി ഇന്തോ-പസഫിക് മേഖലയെ വിശേഷിപ്പിച്ച ശ്രീ ഗോയല്‍, ഉണ്ടാവാനിടയുള്ള വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള വിതരണ ശൃംഖലകള്‍ വികസിപ്പിക്കുന്നതിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പായിരുന്നു 2020 സെപ്റ്റംബറില്‍ തുടക്കം കുറിച്ച സപ്ലൈ ചെയിന്‍ റെസിലിയന്‍സ് ഇനിഷ്യേറ്റീവ് എന്ന് അഭിപ്രായപ്പെട്ടു. മറ്റ് സൗഹൃദ രാഷ്ട്രങ്ങളെ കൂടി ഇതിന്റെ ഭാഗമാക്കും എന്നും അദ്ദേഹം അറിയിച്ചു.

ഇന്തോ പസഫിക് മേഖലയില്‍ കൂടുതലായി നിലവില്‍ വരുന്ന വ്യാപാര ഉടമ്പടികള്‍, കാലാനുസൃതമായി തീരുവകളില്‍ വലിയതോതിലുള്ള കുറവ് സൃഷ്ടിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ രാജ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന തീരുവ ഇതര നടപടികള്‍ മേഖലയിലെ വ്യാപാരത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ആയും അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യം എളുപ്പമാക്കുന്ന നടപടികള്‍ അതിര്‍ത്തി കടന്നുള്ള ചരക്കു നീക്കത്തെ കൂടുതല്‍ സുഗമമാക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള വിപണികളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുന്ന സംരംഭങ്ങളെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും ലക്ഷ്യമിട്ടുകൊണ്ട് 13 മേഖലകളെ ഉള്‍പ്പെടുത്തി 26 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവില്‍ PLI പദ്ധതികള്‍ പ്രഖ്യാപിച്ചതും ശ്രീ ഗോയല്‍ ചൂണ്ടിക്കാട്ടി. ഈ ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ മേഖലയിലെ കമ്പനികളെ അദ്ദേഹം സ്വാഗതം ചെയ്തു. നിലവിലെ നിയമങ്ങളും ചട്ടങ്ങളും ലളിതവല്‍ക്കരിക്കുന്നതിനും സുഗമമാക്കുന്നതിനും വഴിതുറന്ന നിരവധി നടപടികളും അദ്ദേഹം പരാമര്‍ശിച്ചു.

ക്ലിയറന്‍സ് നടപടികള്‍ക്കായി ഒരു ഏകജാലക സംവിധാനം ഉടന്‍തന്നെ സജ്ജമാക്കും എന്നും കേന്ദ്ര മന്ത്രി ഉറപ്പുനല്‍കി. വ്യാപാര സൗഹൃദ അന്തരീക്ഷം വളര്‍ത്തുന്ന നടപടികളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച പുരോഗതി കൈവരിച്ച ആദ്യ പത്ത് രാഷ്ട്രങ്ങളില്‍ ഒന്നായി തുടര്‍ച്ചയായ മൂന്നാം തവണയും 2020-ലെ വ്യാപാര സൗഹൃദ റിപ്പോര്‍ട്ട് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 67 സ്ഥാനങ്ങളാണ് രാജ്യം മെച്ചപ്പെടുത്തിയത്.

പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കുന്ന ക്ലീന്‍ സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ചരക്കുനീക്കം, സുസ്ഥിര കാര്‍ഷിക നടപടികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ലൈഫ് സയന്‍സ് മേഖലകളില്‍ നമ്മുടെ കയറ്റുമതി-ഇറക്കുമതി പങ്കാളിത്തം കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നും ശ്രീ ഗോയല്‍ അഭിപ്രായപ്പെട്ടു. തങ്ങളുടേതായ ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അതുവഴി ഓരോരുത്തരുടെയും വിതരണ ശൃംഖലകളിലേക്കുള്ള ഏകീകരണം വേഗത്തിലാക്കാനും അദ്ദേഹം കമ്പനികളെ സ്വാഗതം ചെയ്തു.

റിപ്പബ്ലിക് ഓഫ് കൊറിയ, കെനിയ, യുഎഇ, ഫിജി, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തെ അഭിസംബോധന ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *