ടോക്കിയോ ഒളിമ്പിക്സ്: സെര്‍ബിയന്‍ സംഘത്തിലും കോവിഡ്

ടോക്കിയോ: ഒളിമ്പിക്സിനായി ടോക്കിയോയിലെത്തിയ സെര്‍ബിയന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഹാനേഡ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സെര്‍ബിയന്‍ ഒളിമ്പിക് സംഘത്തിനു കോവിഡ് പരിശോധന നടത്തിയിരുന്നു. സെര്‍ബിയന്‍ തുഴച്ചില്‍ താരങ്ങളില്‍ ഒരാള്‍ക്കാണു കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. താരത്തെ ഏകാന്ത വാസത്തിലേക്കും ഒപ്പമുണ്ടായിരുന്ന നാലു പേരെ പ്രത്യേക ക്വാറന്റൈനിലുമാക്കി. റോവിങ് ടീമിന് മധ്യ ജപ്പാനിലെ നാന്റ്‌റോയില്‍ പരിശീലന കേന്ദ്രം അനുവദിച്ചിരുന്നു. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് എട്ടിനു ജപ്പാനിലെത്താനിരിക്കുകയാണ്. ക്വാറന്റൈന്‍ കാരണം അദ്ദേഹം ഒറ്റയ്ക്കായിരിക്കും ജോലി ചെയ്യുക. സംഘാടക സമിതി, സ്പോണ്‍സര്‍മാര്‍, ഗെയിംസിന്റെ മറ്റു പ്രവര്‍ത്തകര്‍ എന്നിവരുമായി 12 നു നടക്കുന്ന യോഗത്തോടെയാണു ബാഷ് പൊതു വേദിയിലെത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →