സ്വർണകള്ളകടത്ത്: ചോദ്യം ചെയ്യൽ 04/07/2021 ഞായറാഴ്ചയും തുടരും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജുൻ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ 04/07/2021 ഞായറാഴ്ചയും തുടരും.

03/07/2021 ശനിയാഴ്ച്ച അർജുൻ ആയങ്കിയ് കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കും.

ടി പി കേസിലെ പരോളിൽ കഴിയുന്ന മുഹമ്മദ്‌ ഷാഫിയോട് 07/07/2021 ബുധനാഴ്ച കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. അർജുൻ ആയങ്കിയുടെ ഭാര്യയെ 05/07/2021 തിങ്കളാഴ്ച ചോദ്യം ചെയ്യും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →