കിറ്റെക്‌സിനെതിരെ സിപിഐഎമ്മും സര്‍ക്കാരും രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കിറ്റെക്‌സിനെതിരെ സിപിഐഎമ്മും സര്‍ക്കാരും രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎമ്മിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തത് കാരണം കിറ്റക്‌സ് സ്ഥാപനങ്ങളിലേക്ക് നിരന്തര പരിശോധനകള്‍ നടത്തി അവരെ മാനസികമായി പീഡിപ്പിക്കുകയാണ് സര്‍ക്കാര്‍. എറണാകുളത്ത് സിപിഐഎമ്മിന്റെ കണ്ണിലെ കരടായി കിറ്റെക്‌സ് മാറുമോ എന്ന സംശയമാണ് വ്യവസായ മന്ത്രിക്ക് കിറ്റെക്‌സ് ഗ്രൂപ്പിനോടുള്ള പ്രതികാരത്തിന് പിന്നിലെന്നും 03/07/21 ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ കെ സുരേന്ദ്രന്‍ ആരോപിച്ചു.

രാഷ്ട്രീയ എതിരാളികളാണെങ്കിലും വ്യവസായ സംരഭകരാണെങ്കിലും ഇഷ്ടമല്ലാത്തവരെയെല്ലാം നശിപ്പിക്കുക എന്ന നിലപാടാണ് സിപിഐഎമ്മിന്. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം അടച്ചാക്ഷേപിക്കുകയും അപമാനിക്കുകയും പടിയടച്ച് പിണ്ഡം വെയ്ക്കുകയും ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സഹാനുഭൂതിയോടെ നടപടിയെടുക്കുന്നതിന് പകരം രാഷ്ട്രീയ പ്രതിയോഗികളായി അവരെ കാണുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →