കൊച്ചി : രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ ഡിവൈഎഫ് നേതാവ് സജേഷിനെ ചോദ്യം ചെയ്ത് 30/06/21 ബുധനാഴ്ച തന്നെ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യണമോയെന്ന് മൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും. നേരത്തെ കേസില്‍ പ്രധാന കണ്ണിയെന്ന് അന്വേഷസംഘം സംശയിക്കുന്ന അര്ജുന് ആയങ്കി സജേഷിന്റെ കാര്‍ ഉപയോഗിച്ചതായി പൊലീസിന് വ്യക്തമായിരുന്നു. പിന്നാലെ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കുകയും ചെയ്തു. സിപിഐഎം സജേഷിനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രധാന ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന സുഫിയാന് കീഴടങ്ങിയിരുന്നു. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലാണ് സുഫിയാന് കീഴടങ്ങിയത്. സൂഫിയാനെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ചെര്‍പുളശ്ശേരിയില്‍ നിന്നും പിടിയിലായ സംഘത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ കവര്‍ച്ചക്ക് പിന്നിലെ മുഖ്യ ആസൂത്രകന്‍ സുഫിയാനാണെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളി വാവാട് സ്വദേശിയാണ് സുഫിയാന്.
സ്വര്‍ണക്കടത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പോലീസ് കരുതുന്നത്. കേസില്‍ ഇനി രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്. കേസിലെ 7 പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിചാരണ കോടതി 01/07/21 വ്യാഴാഴ്ച പരിഗണിക്കും.

