രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,01,83,143 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1183 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
64,818 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മരണസംഖ്യ 3,94,493 ആയി ഉയർന്നു. 2,91,93,085 പേർ കൊവിഡിൽ നിന്ന് രോഗമുക്തരായി. നിലവിൽ 5,95,565 പേരാണ് ചികിത്സയിൽ കഴിയുന്നത്.



