മാവേലിക്കരയില്‍ ഓണ്‍ലൈന്‍ പഠനത്തിനായി 26 മൊബൈല്‍ ഫോണുകള്‍ നല്‍കി

ആലപ്പുഴ: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി മാവേലിക്കര പയ്യനല്ലൂര്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി. ശേഖരിച്ച ഫോണുകള്‍ എം.എസ്. അരുണ്‍ കുമാര്‍ എം. എല്‍. എ സ്‌കൂളിന്റെ ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് കൈമാറി. പാലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ആദ്യവിതരണം നിര്‍വഹിച്ചു.

ഇരുപത്തിയാറ് കുട്ടികള്‍ക്കാണ് ഫോണുകള്‍ നല്‍കിയത്. ഇതോടെ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം  ഉറപ്പാക്കാനായി. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും അനധ്യാപകരും ഒരു ദിവസത്തെ ശമ്പളം മൊബൈല്‍ ചലഞ്ചിലേക്ക് നല്‍കിയിരുന്നു. പൂര്‍വാധ്യാപകര്‍ വിദ്യാലയ വികസനസമിതി അംഗങ്ങള്‍ എന്നിവരുടെ ശ്രമഫലമായാണ് മൊബൈല്‍ ഫോണുകള്‍  ലഭ്യമാക്കിയത്. പാലമേല്‍ ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ പ്രവര്‍ത്തങ്ങള്‍ പഞ്ചായത്തിന്റെയും സ്‌കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുമ, വാര്‍ഡ് അംഗം ആര്‍. രതി, സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് ബിജി ജോസഫ്, അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →