എറണാകുളം: അതിഥി തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാതല ഉദ്ഘാടനം

എറണാകുളം: അതിഥി തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 24 വ്യാഴാഴ്ച രാവിലെ 9.30 ന് നടക്കും. കളമശേരി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കളമശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ നിര്‍വഹിക്കും. തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ആര്‍. ഹരികുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ പി. എം. ഫിറോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കളമശേരിക്ക് പുറമേ പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളിലും വ്യാഴാഴ്ച മുതല്‍ ക്യാമ്പുകള്‍ ആരംഭിക്കും. ദിവസം 200 ഡോസുകളാണ് ഒരു കേന്ദ്രത്തില്‍ വിതരണം ചെയ്യുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →