ആഗോളതലത്തില്‍ കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി

മുംബൈ: ആഗോളതലത്തില്‍ കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സി. ക്രിപ്റ്റോ കറന്‍സിയിലൂടെയുള്ള വ്യാപാരമോ, സ്വത്തുകൈമാറ്റമോ, ക്ലിയറിങ്ങോ, വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും നടത്തരുതെന്നുള്ള ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം വന്നതിനു പിന്നാലെ ആഗോളതലത്തില്‍ വിലയിടിഞ്ഞ് ക്രിപ്റ്റോ കറന്‍സി.കള്ളപ്പണം വെളുപ്പിക്കുന്നതിനും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിപ്റ്റോ കറന്‍സികള്‍ കൂടുതലായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി.ക്രിപ്റ്റോ കറന്‍സിയിലൂടെയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേറിയതും, ആളുകള്‍ക്ക് ചതിക്കുഴികള്‍ മനസ്സിലാക്കുവാന്‍ പറ്റാത്തതും കാരണമാണ് അവയെ കാര്യമായി പ്രചരിപ്പിക്കേണ്ടെന്നു ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്.

പോസ്റ്റല്‍ സേവിങ്സ് ബാങ്കും, അഗ്രികള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈനയും, ആലീപേ പോലുള്ള ചില ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും, ക്രിപ്റ്റോ കറന്‍സികളെ നിരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, പല വലിയ ക്രിപ്റ്റോ കറന്‍സികള്‍ക്കും, 8 ശതമാനം മുതല്‍ 28 ശതമാനം വരെ വിലയിടിവുണ്ടായി.അതേസമയം ക്രിപ്റ്റോ കറന്‍സി വ്യാപാരത്തിനും, ഖനനത്തിനുമുള്ള ദീര്‍ഘകാല നിരോധനം ചൈന തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →