തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 2014 ലെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹത്തില്‍ ചര്‍ച്ചയാകുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ വിവാഹശേഷം തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് അവരുടെ വകുപ്പുതലവന് സ്ത്യവാങ്മൂലം നല്‍കണമെന്ന ഉത്തരവ് പൊതുസമൂഹത്തെ അറിയിച്ചുകൊണ്ടായിരുന്നു ആ ഫെയ്സ്ബുക്ക് പോസ്റ്റ്. വിസ്മയ സംഭവവുമായി ബന്ധ്പ്പെട്ടാണ് അന്നത്തെ കുറിപ്പിനെ കുറിച്ചും സര്‍ക്കാര്‍ കൈക്കള്ളേണ്ട നടപടികളെക്കുറിച്ചും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളുമായി പങ്കുവച്ചത്. വിവാഹിതരാകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം തങ്ങള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് വകുപ്പുതലവന് സത്യവാങ്മൂലം നല്‍കുന്നതോടൊപ്പം ഭാര്യയും , അച്ഛനും, ഭാര്യയുടെ പിതാവും അതില്‍ ഒപ്പുവയ്ക്കുകയും ചെയ്യണ്ടതാണ്. ഈ രേഖ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്
സര്‍ക്കാര്‍ ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന ഉത്തരവുണ്ടായിട്ടും അത് നടപ്പിലായോ എന്നത് പൊതുവില്‍ പരിശോധിക്കപ്പെടേണ്ടാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല പൊതുസമൂഹത്തിലും സ്ത്രീധനത്തിനെതിരെ കര്‍ശനമായ നടപടികളുണ്ടാവണം. വിസ്മയ സംഭവം എല്ലാവരുടെയും മനസാക്ഷിയെ ഞെട്ടിച്ചതാണ് . വലിയ തോതില്‍ സ്തീധനം വാങ്ങി വിവാഹം കഴിച്ചിട്ട് അത് പോരായെന്ന നിലയില്‍ ഭാര്യയെ ആക്രമിക്കുകയും മരണം സംഭവിക്കുകയും ചെയ്ത സംഭവം അതീവ ഗുരുതരമാണെന്നും 2014ലെ സത്യവാങ്മൂലം നിയമത്തിന്റെ ഭാഗമായിട്ടുളളതാണെന്നും ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു. എന്നിട്ടും അതില്‍ വീഴ്ച വന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

