ആലപ്പുഴ: ട്രോളിംഗ് നിരോധനം; സൗജന്യറേഷന് അപേക്ഷ ജൂൺ 23 വരെ നൽകാം

ആലപ്പുഴ: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടുന്ന യന്ത്രവൽക്കൃത ബോട്ടുകളിലെ തൊഴിലാളികൾക്കും പീലിംഗ് തൊഴിലാളികൾക്കും ഹാർബറുകളിലെ അനുബന്ധത്തൊഴിലാളികൾക്കും സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും നൽകേണ്ട അവസാന തീയതി ജൂൺ 23.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →