പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നി വയക്കരയിലും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി. 15/06/21 ചൊവ്വാഴ്ച പകലാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്.
14/06/21 തിങ്കളാഴ്ച സ്‌ഫോടകവസ്തുക്കള്‍ കണ്ട പത്തനാപുരം പാടത്തിന് സമീപത്തെ പ്രദേശമാണ് വയക്കര. 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ഏതാണ്ട് ഒന്നര മാസത്തെ പഴക്കമാണ് ഇതിന് കണക്കാക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തേത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.

