ശശികലയുമായി ചര്‍ച്ച: എഐഎഡിഎംകെ പതിനേഴ് പ്രവര്‍ത്തകരെ പുറത്താക്കി

ചെന്നൈ: വികെ ശശികലയുമായി ചര്‍ച്ചനടത്തിയെന്നാരോപിച്ച് പതിനേഴ് പാര്‍ട്ടി പ്രവര്‍ത്തകരെ എഐഎഡിഎംകെ പുറത്താക്കി. തടവ് ശിക്ഷ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ വികെ ശശികല രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമം തുടങ്ങിയതോടെയാണ് എഐഎഡിഎംകെയുടെ നിര്‍ണായക നീക്കം.വികെ ശശികല പാര്‍ട്ടിക്ക് എതിരാണെന്നും അതിനാലാണ് നടപടിയെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം. വികെ ശശികലയുമായി സംവദിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പ്രമേയവും പാസാക്കിയിരുന്നു.ശശികലയുമായി സംസാരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ശെല്‍വവും മുന്നറിയിപ്പ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →