മുന്‍ എംഎല്‍എ പിടി മോഹനകൃഷ്‌ണന്‍റെ ഭാര്യ നളിനി അന്തരിച്ചു

മലപ്പുറം/എരമംഗലം:കോണ്‍ഗ്രസ്‌ മുന്‍ എംഎല്‍എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ ചെയര്‍മാനും ആയിരുന്ന പിടി മോഹനകൃഷ്‌ണന്റെ ഭാര്യ നളിനി മോഹനകൃഷ്‌ണന്‍(81) അന്തരിച്ചു. 2021 ജൂണ്‍ 12 ശനിയാഴ്‌ച രാവിലെ 11.45നായിരുന്നു മരണം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഞായറാഴ്‌ച രാവിലെ 9ന്‌ വീട്ടുവളപ്പില്‍.

കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന നളിനി ജില്ലാ പഞ്ചായത്ത്‌ അംഗമായും വെളിയങ്കോട്‌ ഗ്രാമ പഞ്ചായത്ത്‌ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. യുഡിഎഫ്‌ ജില്ലാ ചെയര്‍മാന്‍ പിടി അജയ്‌മോഹന്‍മകനാണ്‌ മറ്റു മക്കള്‍: ആശാ രാമചന്ദ്രന്‍, ഹേമാ മോഹനന്‍, സിന്ധു ഉണ്ണി, പരേതനായ സുധീര്‍ ഗോവിന്ദ്‌. മരുമക്കള്‍: ഡോ.രാമചന്ദ്രന്‍, പാര്‍വതി അജയ്‌മോഹന്‍(അദ്ധ്യാപിക എംഐഎച്ചഎസ്‌ഗേള്‍സ്‌ സ്‌കൂള്‍ പുതുപൊന്നാനി)എംകെ പ്രേമജ സുധീര്‍(വെളിയങ്കോട്‌ ഗ്രാമ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്.)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →