മമതയുമായി കൂടികാഴ്ച നടത്തി കര്‍ഷക നേതാക്കള്‍: പിന്തുണ അറിയിച്ച് ദീദി

കൊല്‍ക്കത്ത: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളായ രാകേഷ് ടിക്കായത്ത്, യുദ്ധ്വീര്‍ സിങ് എന്നിവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.വിവാദകാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്ന് മമത നേതാക്കളെ അറിയിച്ചു.പശ്ചിമ ബംഗാളിനു പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണു കര്‍ഷകസംഘടനാ നേതാക്കളും മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള കര്‍ഷകസംഘടനകള്‍ ബി.ജെ.പിക്കെതിരേ വ്യാപക പ്രചാരണമാണു നടത്തിയത്. രാകേഷ് ടിക്കായത്ത്, യുദ്ധ്വീര്‍ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ”ബി.ജെ.പിക്കു വോട്ടില്ല” എന്ന ക്യാമ്പയിന്‍ നടന്നത്. കോവിഡിനെതിരായ പോരാട്ടത്തെയും കര്‍ഷകരെയും വ്യവസായങ്ങളെയും പിന്തുണയ്ക്കുന്ന നയങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുകയാണെന്നു മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാനങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമം ഫെഡറല്‍ സംവിധാനത്തിനു നല്ലതല്ലെന്നും മമത വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →