കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ 4500 കോടി ചെലവാക്കിയതായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിന്‍ വാങ്ങാനായി മൊത്തം 35,000 കോടി രൂപ നീക്കിവെച്ചതില്‍ 4,500 കോടി രൂപ ഉപയോഗിച്ചതായി സര്‍ക്കാര്‍
വാക്‌സിനുകള്‍ വാങ്ങുന്നതിനായി 4,488.75 കോടി രൂപ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന് (കേന്ദ്ര ആരോഗ്യ മന്ത്രാലയം) ഇതുവരെ നല്‍കിയിട്ടുണ്ട്. കോവിഷീല്‍ഡ് (21 കോടി ഡോസുകള്‍), സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കോവാക്‌സിനും (7.5 കോടി) ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ടെന്നും ആക്ടിവിസ്റ്റ് സൗരവ് ദാസ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി സര്‍ക്കാര്‍ അറിയിച്ചു.തുടക്കത്തില്‍ പിഎം-കെയര്‍ ഫണ്ടുകളിലൂടെ യൂണിറ്റിന് 210 രൂപ ചെലവില്‍(200 + അഞ്ച് ശതമാനം ജിഎസ്ടി) ഒരു കോടി ഡോസും ഉള്‍പ്പെടെ 5.6 കോടി ഡോസ് കോവിഷീല്‍ഡ് സര്‍ക്കാര്‍ വാങ്ങിയതായും മറുപടിയില്‍ പറയുന്നു. ഇത്തരത്തില്‍ യൂണിറ്റിന് 309.75 രൂപയ്ക്ക് കൊവാക്‌സിനും വാങ്ങിയിട്ടുണ്ട്.വാക്സിന്‍ വികസിപ്പിക്കുന്നതിന് 4,500 കോടിരൂപ നിര്‍മാതാക്കള്‍ക്ക് നല്‍കിയ സ്ഥിതിക്ക് സര്‍ക്കാരിന് വാക്സിനു മേല്‍ അവകാശമുണ്ടെന്നും കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും രണ്ടുവിലയ്ക്ക് വാക്സിന്‍ വില്‍ക്കുന്നതിനെ കുറിച്ച് ചോദ്യമുയര്‍ത്തി നേരത്തെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അമ്പതു ശതമാനം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഏത് സംസ്ഥാനത്തിന് എത്ര എത്രമാത്രം ലഭിക്കണമെന്ന് വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാവുന്ന സ്ഥിതിയാണ് ഇത് സൃഷ്ടിച്ചിത്. വിഹിതനിര്‍ണയത്തിനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണോ ചെയ്യുന്നതെന്നും കോടതി ആരാഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →