കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്‌ പേര്‌ നിര്‍ദ്ദേശിക്കാതെ നേതാക്കള്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്‌ പേര്‌ നിര്‍ദ്ദേശിക്കുന്ന കാര്യത്തില്‍ എഐസിസി നേതാവ്‌ താരിഖ്‌ അന്‍വറിന്‌ ആശയകുഴപ്പം. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനാണ്‌ താരിക്‌ അന്‍വറിന്റെ ശ്രമം. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് നേതാക്കളാരും ഏതെങ്കിലും നേതാവിന്റെ പേര്‌ നിര്‍ദ്ദേശിക്കാതിരുന്നതാണ്‌ ആശയകുഴപ്പത്തിന്‌ കാരണം.

കെപിസിസി പ്രസിഡന്റ് ആരാകണമെന്നത്‌ സംബന്ധിച്ച തീരമാനം കേന്ദ്ര നേതൃത്വത്തിന്‌ എടുക്കാമെന്നതാണ് ഗ്രൂ്‌പ്പ്‌ നേതാക്കളുടെ തീരുമാനം.നിലവില്‍ എംപിമാരായ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ്‌ ഹൈക്കമാന്റിന്റെ പരിഗണനയിലുളള നേതാക്കള്‍. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അദ്ധ്യക്ഷനെ സംബന്ധിച്ചുളള റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാവുഎന്നാണ്‌ താരിഖ്‌ അനവറിന്‌ ലഭിച്ചിട്ടുളള നിര്‍ദ്ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താരിഖിന്‌ ഒരാഴ്‌ച സമയമാണ്‌ നല്‍കിയിട്ടുളളത്‌.

Share
അഭിപ്രായം എഴുതാം