യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

ആലുവ: മാസ്‌ക്‌ ധരിക്കാത്തതിനെ ചോദ്യം ചെയ്‌തതിന്റെ പേരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍. മറയൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ തൊടുപുഴ സ്വദേശി അജീഷ്‌ പോള്‍(38)ആണ്‌ ആക്രമണത്തിനിരയായത്‌. ആലുവാ രാജഗിരി ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ തലയോട്ടിയുടെ പൊട്ടിയ ഭാഗങ്ങള്‍ എടുത്ത്‌ വയറിനുളളില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ആഴത്തിലുളള മുറിവുകള്‍ ഉണങ്ങിയ ശേഷം ഇവ തിരികെ ഘടിപ്പിക്കും. ശസ്‌ത്രക്രിയക്കുശേഷവും വെന്റിലേറ്ററില്‍ തുടരുന്ന അജീഷിന്‌ ബോധം തിരിച്ചുകിട്ടിയിട്ടില്ല.

അജീഷിനൊപ്പം തലക്കും കൈകാലുകള്‍ക്കും പരിക്കേറ്റ സിഐ രതീഷിനെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. 2021 ജൂണ്‍ 1 ന്‌ രാവിലെ 10.30ഓടെയാണ്‌ സംഭവം . കാന്തല്ലൂര്‍ കോവില്‍ കടവില്‍ വച്ച്‌ നാട്ടുകാരനായ സുലൈമാന്‍ (26) കരിങ്കല്ല്‌ ഉപയോഗിച്ച്‌ ഇവരെ ആക്രമിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →