ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്കുമായി മോണോപൾസ് സെക്കൻഡറി നിരീക്ഷണ റഡാറുകളുള്ള 11 എയർപോർട്ട് നിരീക്ഷണ റഡാറുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം മുംബൈയിലെ മഹീന്ദ്ര ടെലിഫോണിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റംസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു.
‘വാങ്ങുക, നിർമ്മിക്കുക’ (Buy & Make) വിഭാഗത്തിനു കീഴിലാണ് 323.47 കോടി രൂപ ചെലവുള്ള ഈ സംഭരണം നടത്തുക. ഈ റഡാറുകൾ സ്ഥാപിക്കുന്നത് എയർഫീൽഡുകൾക്ക് ചുറ്റുമുള്ള എയർ ഡൊമെയ്ൻ സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുകയും, ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ തീരസംരക്ഷണ സേനയുടെയും പറക്കൽ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യും.
ഈ കരാർ ഒപ്പിടുന്നത് ‘ആത്മ നിർഭാർ ഭാരത് അഭിയാൻ’ പദ്ധതിക്ക് കീഴിൽ ഗവണ്മെന്റ് കൈവരിച്ച ഒരു നേട്ടവും, അത് വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങളുടെ പൂർത്തീകരണവും ആണ്. സാങ്കേതികവിദ്യ, നൈപുണ്യവികസനം, തദ്ദേശീയ ഉൽപാദനം എന്നിവ സ്വാംശീകരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും.

