ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. 02/06/21 ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കൊയിനോണിയ ക്രൂയിസിന്റെ ബോടുകളാണ് കത്തിയത്. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തള്ളി നീക്കിയതിനാല്‍ അവയിലേക്ക് തീ പടര്‍ന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

