തൃശ്ശൂര്‍: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 31/05/21 തിങ്കളാഴ്ച അറിയിച്ചു. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാഘടകത്തില്‍ ഉടലെടുത്ത പ്രശ്‌നങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിലയിരുത്തല്‍.
കുഴല്‍പ്പണ കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലാക്കമ്മറ്റി പിരിച്ച് വിടണമെന്ന് ഋഷി പല്‍പ്പു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹരി ഭീഷണിപ്പെടുത്തിയതായി ഋഷി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കുഴല്‍പ്പണ കേസ സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്ന് ഋഷി പരാതിയില്‍ ആരോപിച്ചു.
ആ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഋഷി പല്‍പ്പുവിനെ ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച ബിജെപി ജില്ലാ നേതൃത്വം നടപടിയുടെ പ്രതികാരമാണ് വ്യാജ ആരോപണത്തിന് പിന്നിലെന്നാണ് പ്രതികരിച്ചത്.

