തിരുവനന്തപുരം ഏപ്രിൽ 20: ലോക്ഡൗണിൽ നൽകിയ ഇളവുകൾ തിരുത്തി കേരളം. കേന്ദ്ര നിർദേശത്തെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് ഇളവുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.
ബാർബർ ഷോപ്പുകൾ ശനി, ഞായർ ദിവസങ്ങളിൽ തുറക്കാനുള്ള തീരുമാനം മാറ്റി. ഹോട്ടലുകളിൽ പാർസൽ മാത്രം നൽകും. അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. ബൈക്കിൽ രണ്ട് പേരെ യാത്ര ചെയ്യാൻ അനുവദിക്കില്ല . വർക്ക്ഷോപ്പ്, ബാർബർ ഷോപ്പ്, റെസ്റ്ററെന്റ്, ബുക്സ്സ്റ്റാൾ എന്നിവ തുറക്കാൻ അനുമതി നൽകിയതും കാർ, ബൈക്ക് യാത്രകളിൽ കൂടുതൽ പേരെ അനുവദിച്ചതും നഗരങ്ങളിൽ ചെറുകിട വ്യവസായങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

