കൊച്ചി ഏപ്രിൽ 20: എറണാകുളത്ത് ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. നിര്‍ദേശം ലംഘിച്ച് ഇന്ന് നിരവധി പേര് പുറത്തിറങ്ങി. അനാവശ്യമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ മാത്രമാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിലാണ് ഇന്ന് മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

