മെയ്യില്‍ 15 തവണ വില വര്‍ധിച്ചു: മുംബൈയില്‍ പെട്രോള്‍ വില നൂറ് കടന്നു

മുംബൈ: മെയ് മാസം പെട്രോള്‍ വില വര്‍ധിച്ചത് 15 തവണ. ഇതോടെ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. പെട്രോളിന് 100.19 രൂപയാണ് ഇന്നലെ മുംബൈയില്‍ വില. നഗരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പെട്രോള്‍ വില 100 കടക്കുന്നത്.
ഇന്നലെ പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്.
ഡല്‍ഹിയില്‍ പെട്രോള്‍ വില 93.94 രൂപയായി വര്‍ദ്ധിച്ചപ്പോള്‍ കൊല്‍ക്കത്തിയല്‍ 93.97 രൂപയ്ക്കാണ് പെട്രോള്‍ വില്‍ക്കുന്നത്.രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും വില കൂടിയത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ്. ലിറ്ററിന് 104.94 രൂപ.
തുടര്‍ച്ചയായ വിലവര്‍ധനയെ തുടര്‍ന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ ഇന്ധനവില നേരത്തെ തന്നെ 100 കടന്നിരുന്നു. സംസ്ഥാന നികുതി വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളിലെ ഇന്ധനവില വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്നത് രാജസ്ഥാന്‍ ആണ്. മധ്യമപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →