കോവിഡ്‌ ബാധിച്ച്‌ കുടുംബത്തിലെ നാലാമനും മരിച്ചു

നാദാപുരം: ഗുജറാത്തില്‍ കോവിഡ്‌ ബാധിച്ച്‌ മലയാളി കുടുംബത്തിലെ നാലാമനും മരിച്ചു. അച്ഛനും അമ്മയും അടക്കം ഉറ്റവരെല്ലാം മരണത്തിന്‌ കീഴടങ്ങിയതോടെ ഒറ്റക്കായത്‌ ഏക മകനും പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയുമായ ജോഹാന്‍ ഫില്‌പ്പ്‌ മാത്രം. കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന വിലങ്ങാട്‌ സ്വദേശി കാരിക്കുന്നേല്‍ തോമസുകുട്ടി(49) ആണ് 2021 മെയ്‌ 22ന്‌ മരിച്ചത്‌. ഇതോടെ ഈ കുടുംബത്തിലെ മരണം നാലായി.

തോമസുകുട്ടിയുടെ അമ്മ മേരി(66), അച്ഛന്‍ കെ.ടി ഫിലിപ്പ്‌ (71), ഭാര്യയും ഗുജറാത്ത്‌ ഹൈക്കോടതി ജീവനക്കാരിയുമായ സ്‌മിത (43)എന്നിവര്‍ കഴിഞ്ഞ മാസം അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചിരുന്നു. അഹമ്മദാബാദില്‍ ഇന്‍റീരിയര്‍ ഡിസൈനറും വ്യാപാരിയുമായ തോമസ്‌കുട്ടി അന്നേ ചികിത്സയിലായിരുന്നു. തോമസുകുട്ടിയുടെയും സ്‌മിതയുടെയും ഏക മകന്‍ ജോഹാന്‍ ഫിലിപ്പ്‌ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയാണ്‌.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →