പത്താഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ സൂചികകള്‍

മുംബൈ: പത്താഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണ് സൂചികകള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ ഓഹരികളുടെ പിന്‍ബലത്തില്‍ വാരാന്ത്യം സെന്‍സെക്സ് കുതിച്ചുയര്‍ന്നത്.കഴിഞ്ഞ സാമ്പത്തികവര്‍ഷം നാലാംപാദത്തില്‍ എസ്.ബി.ഐ. റെക്കോഡ് ലാഭം കൈവരിച്ചതാണു സാമ്പത്തിക സൂചികയെ ഉത്തേജിപ്പിച്ചത്. സെന്‍സെക്സ് 975.62 പോയിന്റ് കുതിച്ച് 50,540.48ലും നിഫ്റ്റി 269.30 പോയിന്റ് ഉയര്‍ന്ന് 15,175.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്.ഡി.എഫ്.സി. ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →