മരിച്ച ബി.ജെ.പി. നേതാവിനെ ചാണകം എന്ന് വിശേഷിപ്പിച്ചു: മാധ്യമപ്രവര്‍ത്തകനടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ഇംഫാല്‍: ബി.ജെ.പി. മണിപ്പുര്‍ സംസ്ഥാന അധ്യക്ഷന്‍ ടികേന്ദ്ര സിങ് മരിച്ചെന്ന ഫെയ്സ്ബുക്കിലെ വാര്‍ത്തയ്ക്കു പ്രതികരണമായി ചാണകം, ഗോമൂത്രം എന്ന് പരിഹസിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്ഖെം, ആക്ടിവിസ്റ്റായ എരെന്‍ഡ്രോ ലെചോംബാം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കു കോടതി ജാമ്യം അനുവദിച്ചെങ്കിലും നടപടി പൂര്‍ത്തിയാകുന്നതിനു മുമ്പ് പോലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇതോടെ ഇവരെ ഇംഫാല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. സമുദായസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. അഞ്ചു വര്‍ഷം വരെ തടവാണു ശിക്ഷ. ഇതിനു പിന്നാലെയാണു സംസ്ഥാനത്തിന്റെ സുരക്ഷയും ക്രമസമാധാനവും അപകടത്തിലാക്കാന്‍ ഇടയുള്ള പെരുമാറ്റത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →