കേപ്ടൗണ്‍: വിരമിക്കല്‍ പിന്‍വലിച്ച് ദേശീയ ടീമിലേക്കു മടങ്ങിവരില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. വിരമിക്കല്‍ തീരുമാനം അന്തിമമാണെന്നും ഡിവില്ലിയേഴ്‌സ് അറിയിച്ചു.2018ല്‍ മികച്ച ഫോമില്‍ നില്‍ക്കെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ താന്‍ ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ദേശീയ ടീമിലേക്കു തിരിച്ചുവരുന്നതിനെക്കുറിച്ച് ഐ.പി.എല്ലിനിടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതരുമായി സംസാരിച്ചിരുന്നതായി ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് മടങ്ങിവരവ് വേണ്ടെന്നുവച്ചത് എന്നതിനേക്കുറിച്ച് സൂചനയൊന്നുമില്ല.രാജ്യാനന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനോടൊപ്പം ഡിവില്ലിയേഴ്‌സ് കളിക്കുന്നുണ്ട്.
വിരമിക്കല്‍ പിന്‍വലിക്കില്ല: തീരുമാനം അന്തിമമാണെന്നും ഡിവില്ലിയേഴ്‌സ്
