റാന്നി: കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തിയും മുറ്റവും ഇടിഞ്ഞ് ഗൃഹനാഥന് 15 അടിതാഴ്ചയിലേക്ക് പതിച്ചു. 2021 മെയ് 15 ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. റാന്നി തെക്കേപ്പുറം തെക്കേതില്‍ റെജി (55)ആണ് അപകടത്തില്‍പ്പെട്ടത്. വീടിന്റെ മുന്‍വശത്തെ കൈപ്പടയില്‍ ഇരിക്കുകയായിരുന്നു റെജി.
വലിയ ശബ്ദം കേട്ട് മകന് റിജോ എത്തിയപ്പോള്‍ പിതാവ് 15 അടിയോളം താഴ്ചയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്കി. വാര്‍ഡ് മെമ്പര്‍ പ്രകാശ് കുഴിക്കാലയും റവന്യൂ സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു.

