സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന മെക്സിക്കൻ സുന്ദരിക്ക് മിസ്സ് യൂണിവേഴ്സ് കിരീടം

ഫ്ലോറിഡയിൽ നടന്ന 2020 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ മിസ് യൂണിവേഴ്സ് കിരീടം ചൂടി കൊണ്ട് മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ. മുൻ മിസ് യൂണിവേഴ്സ് ആയിരുന്ന സോസിബിനി തുൻസി ആൻഡ്രിയയെ കിരീടം ചൂടിച്ചു. ഫസ്റ്റ് റണ്ണറപ്പായി ബ്രസീലിന്റെ ജൂനിയർ ഗാമയും സെക്കൻഡ് റണ്ണറപ്പായി മിസ് പെറു ജാനിക്ക് മസെറ്റയും നേടിയെടുത്തപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ അഡ്ലിൻ കാസ്റ്റിലിനോ നാലാം സ്ഥാനത്തെത്തി. അഡ്ലിൻ മിസ്സ് ഡിവ യൂണിവേഴ്സ് 2020 ആയി തെരഞ്ഞെടുക്കപ്പെട്ടു.

73 പേർ പങ്കെടുത്ത മത്സരത്തിലെ അവസാന റൗണ്ടിൽ ഇരുപത്തിയാറുകാരിയായ മെസയോട് നിങ്ങൾ രാജ്യത്തിന്റെ നേതാവ് ആയിരുന്നെങ്കിൽ കോവിഡ് 19 മഹാമാരിയെ എങ്ങനെ നേരിടും എന്നായിരുന്നു ചോദിച്ചിരുന്നത്. കോവിഡ് പോലുള്ള ഈ വിഷമകരമായ സാഹചര്യം കൈകാര്യം ചെയ്യാൻ കൃത്യമായ ഒരു മാർഗം ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നതായി മെസ പറഞ്ഞു ” എന്നിരുന്നാലും തുടക്കത്തിൽ തന്നെ ഞാൻ ലോക്ക് ഡൗൺ ഏർപ്പെടുത്തുമായിയിരുന്നു. കാരണം ഞങ്ങൾക്ക് വളരെയധികം ജീവൻ നഷ്ടപ്പെട്ടു. അത് താങ്ങാൻ കഴിയില്ല. നമ്മുടെ ജനങ്ങളെ പരിപാലിക്കണം എന്നും മെസ പറഞ്ഞു.

സോഫ്റ്റ്‌വെയർ എൻജിനീയറായ മെസ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ആക്ടിവിസ്റ്റും, കൂടാതെ മുൻസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺ എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →