അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം

ന്യൂയോര്‍ക്ക് : കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ന്നായ അമേരിക്കയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന്് തൊഴിലില്ലായ്മ രൂക്ഷം. ഇപ്പോള്‍ അമേരിക്കന്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ നാലാഴ്ചയില്‍ 2.2 കോടി ആളുകളാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച 118 ലക്ഷം ആളുകള്‍ ക്ലെയിമിനായി അപേക്ഷിച്ചപ്പോള്‍ കഴിഞ്ഞ മാസത്തെ അവസാന ആഴ്ചകളില്‍ 69 ലക്ഷം ആളുകളും തൊട്ടു മുന്നത്തെ ആഴ്ചയില്‍ 33 ലക്ഷം ആളുകളുമാണ് ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷ നല്‍കിയത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്നതിന്റ സൂചനയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുന്നു. 2008-09 ലെ സാമ്പത്തിക മാന്ദ്യത്തില്‍ തൊഴിലില്ലായ്മ പത്ത് ശതമാനമായിരുന്നെങ്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 17 ശതമാനമായെന്നാണ് കണക്കുകള്‍. ഇതിനു മുന്‍പ് 1982ലെ സാമ്പത്തിക മാന്ദ്യത്തിനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിച്ചത്. 695,000 ആളുകളാണ് അന്ന് ക്ലെയിമിനായി അപേക്ഷ സമര്‍പ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →