പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒരാൾ അറസ്റ്റിൽ

കൊല്ലം ഏപ്രിൽ 17: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. കൊല്ലം ചിതറ സ്വദേശി 45 വയസുകാരന്‍ സിറാജാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായത്.

ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സിറാജിനെ പിടികൂടുകയായിരുന്നു . പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി.

ഇയാളുടെ വീട്ടിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ച്‌ പല തവണ പീഡിപ്പിച്ചതായും സമ്മതിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം