ന്യൂഡല്‍ഹി: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം 15/05/21 ശനിയാഴ്ച നാട്ടിലെത്തും. ശനിയാഴ്ച രാവിലെയോടെ മൃതദേഹം ഡല്‍ഹിയിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സൗമ്യയുടെ മൃതദേഹം വിമാനത്താവളത്തിലെത്തി നേരിട്ടേറ്റുവാങ്ങുമെന്ന് വി മുരളീധരന്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

