കണ്ണൂര്‍: കൂത്തുപറമ്പില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ആരും അറിയാതെ സംസ്കരിച്ച വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂത്തുപറമ്പ് മങ്ങാട്ടിടം കണ്ടേരിയില്‍ കോവിഡ്ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹമാണ് ആരോഗ്യ പ്രവര്‍ത്തകരേയോ, പഞ്ചായത്ത് അധികൃതരെയോ പോലീസിനേയോ അറിയിക്കാതെ സംസ്കരിച്ചത്.
വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ 2021 മെയ് 10 തിങ്കളാഴ്ചയാണ് വയോധികയെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടെയുളളവര്‍ നിരസിക്കുകയായിരുന്നു. രോഗിയുമായി വട്ടിലേക്ക് മടങ്ങി. നിരീക്ഷണത്തിലായിരുന്ന ഇവര്‍ 11/05/21 ചൊവ്വാഴ്ച മരിച്ചു.
കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ ചടങ്ങുകള്‍ നടത്തി സംസ്കരിക്കുകയായിരുന്നു. സംസാ്കാര ശേഷമാണ് ജില്ലാ സെന്റര്‍ വഴി ആരോഗ്യ വകുപ്പിന് കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ലഭിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുന്നതിന് മുമ്പ് സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞിരുന്നു.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് വീട്ടുകാര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയുമായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവരെ അധികൃതര്‍ ഇടപെട്ട് നിരീക്ഷണത്തിലാക്കി.

