ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ അദ്ദേഹത്തിന്റെ സറ്റാഫുകളില് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം അദ്ധ്യക്ഷനായ ബെഞ്ച് ഏതാനും ദിവസത്തേക്ക് കേസുകള്‍ പരിഗണിക്കില്ല. രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പട്ട വിഷയം പരിഗണിക്കുന്നത് അദ്ദേഹം അദ്ധ്യക്ഷനായ ബെഞ്ചാണ്. ഈ വിഷയം വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

