അറബിക്കടലില്‍ ന്യൂന മര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൊച്ചി; അറബിക്കടലില്‍ ന്യൂന മര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തെക്ക്- കിഴക്ക് അറബിക്കടലില്‍ മയ് 14 ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. തുടര്‍ന്നുളള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തപ്രാപിക്കാനും ഇടയുളളതായി മുന്നറിയിപ്പില്‍ പറയുന്നു. 2021 മെയ് 16 ഞായറാഴ്ചവരെ പരക്കെ മഴക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ വകുപ്പ് പറയുന്നു.

11,12 തീയതികളില്‍ ഇടുക്കി ജില്ലയിലും 14ന് തിരുവനന്തപുരം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇങ്ങളില്‍ 24 മണിക്കൂറില്‍ 65.5 mm മുതല്‍ 115.5 mm വരെ ലഭിക്കു്ന്ന ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഉച്ചക്ക് 2 മുതല്‍ രാത്രി 10വരെ ഇടിമിന്നല്‍ കൂടുതലായി ഉണ്ടാവാന്‍ സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →