ദില്ലി: രാജ്യത്തെ സ്വകാര്യ മേഖല ബാങ്കുകളില്‍ പ്രമുഖരായ ആക്സിസ് ബാങ്കിന്റെ തലപ്പത്ത് അമിതാബ് ചൗധരി തുടരും. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി 2022 ജനുവരി 1 മുതല്‍ അമിതാബ് ചൗധരിതന്നെ തുടരാനാണ് തീരുമാനം. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് നിയമനത്തിന് അംഗീകാരം നല്കി. 2019 ജനുവരി ഒന്നിനാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. 2021 ഡിസംബര്‍ 31ന് കാലാവധി അവസാനിക്കും. അതാണ് വീണ്ടും വര്‍ദ്ധിപ്പിച്ചത്. 2024 ഡിസംബര്‍ 31 വരെ അദ്ദേഹം സ്ഥാനത്ത് തുടരും
എച്ചഡിഎഫ്സി സ്റ്റാന്റേര്‍ഡ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ എംഡിയും സിഇഒയുമായിരുന്നു ചൗധരി. ഇവടെനിന്നാണ് ആക്സിസ് ബാങ്കിന്റെ തലപ്പത്തേക്ക് ഉയര്‍ന്നത്

