അമിതാബ്‌ ചൗധരി ആക്‌സിസ്‌ ബാങ്കിന്റെ തലപ്പത്ത്‌ തുടരും

ദില്ലി: രാജ്യത്തെ സ്വകാര്യ മേഖല ബാങ്കുകളില്‍ പ്രമുഖരായ ആക്‌സിസ്‌ ബാങ്കിന്റെ തലപ്പത്ത്‌ അമിതാബ്‌ ചൗധരി തുടരും. ബാങ്കിന്റെ മാനേജിംഗ്‌ ഡയറക്ടറും സിഇഒയുമായി 2022 ജനുവരി 1 മുതല്‍ അമിതാബ്‌ ചൗധരിതന്നെ തുടരാനാണ്‌ തീരുമാനം. ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌ നിയമനത്തിന്‌ അംഗീകാരം നല്‍കി. 2019 ജനുവരി ഒന്നിനാണ്‌ അദ്ദേഹം ഈ സ്ഥാനത്തെത്തിയത്‌. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. 2021 ഡിസംബര്‍ 31ന്‌ കാലാവധി അവസാനിക്കും. അതാണ്‌ വീണ്ടും വര്‍ദ്ധിപ്പിച്ചത്‌. 2024 ഡിസംബര്‍ 31 വരെ അദ്ദേഹം സ്ഥാനത്ത് തുടരും

എച്ചഡിഎഫ്‌സി സ്റ്റാന്റേര്‍ഡ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ എംഡിയും സിഇഒയുമായിരുന്നു ചൗധരി. ഇവടെനിന്നാണ്‌ ആക്‌സിസ്‌ ബാങ്കിന്റെ തലപ്പത്തേക്ക് ഉയര്‍ന്നത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →