ന്യൂഡൽഹി ഏപ്രിൽ 12: ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയതിന് വിദേശവനിതയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞതിന് അവർ അവരോട് തട്ടികേറി. ഉറുഗ്വെയിൽ നിന്നുള്ള അനാ വാലെന്റിന ഒബിസ്‌പോ എന്ന വിദേശ വനിതയാണ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയത്. ശനിയാഴ്ച വൈകിട് 6.30യ്ക്ക് ആണ് ഇവർ സൈക്ലിങിനായി പുറത്തിറങ്ങിയത്.
കോവിഡ് 19ന്റെ ഭാഗമായി രാജ്യമെങ്ങും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ പാലിക്കണമെന്ന് പോലീസ് അവരോട് നിർദേശിച്ചു. തുടർന്ന് വിദേശവനിത അവരോട് തർക്കിക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ കുറിച്ചെടുക്കുകയും ചെയ്തു.
രാജ്യതലസ്ഥാനത്ത് ഇതുവരെ 1069 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 19 പേർ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ വൈറസ് ബാധ തടയാനായി എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്.

