കൊറോണ കാലത്ത്‌ മാസ്ക് ധരിക്കുന്നതിന് പകരം ദൈവത്തിൽ വിശ്വസിക്കാൻ ആഹ്വാനം ചെയ്ത ടിക് ടോക് പ്രചാരകന് കൊറോണ ബാധിച്ചു

ന്യൂഡൽഹി ഏപ്രിൽ 12: ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിൽ നിന്നും രക്ഷപെടാൻ മാസ്ക് ധരിച്ചതുകൊണ്ട് സാധിക്കില്ലെന്ന് ആഹ്വാനം ചെയ്ത ടിക് ടോക് പ്രചാരകനായ സമീർ ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു.

കോറോണയിൽ നിന്നും രക്ഷ നേടാൻ ദൈവത്തിൽ വിശ്വസിക്കണമെന്നും ഒരു തുണി കഷ്ണം അതിന് സഹായിക്കില്ലെന്നും ടിക് ടോകിൽ നേരത്തെ പങ്കുവച്ച ഒരു വീഡിയോയിൽ സമീർ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. സമീർ ഖാൻ ഒരു ഇലക്ട്രിഷ്യൻ ആണ്. മാസ്ക് ധരിക്കാതെ പ്രദേശത്ത്‌ പച്ചക്കറികൾ വിൽക്കാറുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ ഒരു റിപ്പോർട്ടിൽ പറയുന്നു.

വെള്ളിയാഴ്ചയാണ് സമീറിന് കോവിഡ് സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീറുമായി അടുത്ത്‌ ഇടപഴകിയവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം